Top

ബി​.ജെ.​പി​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് സി.​ഒ.​ടി.​ന​സീ​ർ

ത​ല​ശേ​രി​യി​ൽ ബി​.ജെ.​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി​പ്പോ​യ​തോ​ടെ​യാ​ണ് ന​സീ​റി​നെ പി​ന്തു​ണ​യ്ക്കാ​ൻ ബി.ജെ.​പി തീ​രു​മാ​നി​ച്ച​ത്

MediaOne Logo

Web Desk

Web Desk

  • Published:

    1 April 2021 12:51 PM GMT

  • Updated:

    2021-04-01 12:51:46.0

ബി​.ജെ.​പി​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് സി.​ഒ.​ടി.​ന​സീ​ർ
X

ബി​.ജെ.​പി​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് ത​ല​ശേ​രി​യി​ല്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സി.​ഒ.​ടി.​ന​സീ​ർ.

ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കാ​സ​ർ​ഗോ​ട്ട് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചെ​ന്ന​ല്ലാ​തെ മ​റ്റൊ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ല്ല. ത​ടി​യൂ​രാ​ന്‍ വേ​ണ്ടി​യാ​ണ് ബി​ജെ​പി ത​നി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​മാ​ണ് താ​നും ത​ന്‍റെ പാ​ര്‍​ട്ടി​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തെ​ന്നും അ​ത് വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ പി​ന്തു​ണ​യി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ന​സീ​ര്‍ വ്യ​ക്ത​മാ​ക്കി.

ത​ല​ശേ​രി​യി​ൽ ബി​.ജെ.​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി​പ്പോ​യ​തോ​ടെ​യാ​ണ് ന​സീ​റി​നെ പി​ന്തു​ണ​യ്ക്കാ​ൻ ബി.ജെ.​പി തീ​രു​മാ​നി​ച്ച​ത്. ബി​.ജെ​.പി​ക്ക് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട് ല​ഭി​ച്ച മ​ണ്ഡ​ല​മാ​ണ് ത​ല​ശേ​രി.

എസ്ഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീര്‍ 2017-ലാണ് സിപിഎം വിട്ടത്. സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story