കോടിയേരിയുടെ ഭാര്യ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐഫോണെന്ന് ക്രൈംബ്രാഞ്ച്
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐഫോണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐഫോണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കവടിയാറിലെ കടയില്‍ നിന്നാണ് വിനോദിനി ഫോണ്‍ വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ കടയുടമ ഫോണ്‍ വാങ്ങിയത് സ്പെന്‍സറിലെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ്. ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പനും ഫോണ്‍ വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. വിനോദിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. നേരത്തെ സന്തോഷ് ഈപ്പൻ ലൈഫ് മിഷൻ ഇടപാടിന് കോഴയായി നൽകിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കസ്റ്റംസ് വ്യക്തമാക്കിയത്.
Adjust Story Font
16