Top

'സൊമാലിയയെന്ന് വിളിച്ചില്ലേ, അതിന് മാപ്പു പറഞ്ഞിട്ടു മതി വോട്ടു ചോദിക്കൽ'; മോദിയോട് കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു മോദി കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്തത്

MediaOne Logo

Web Desk

Web Desk

  • Updated:

    2021-03-30 13:02:40.0

Published:

30 March 2021 1:02 PM GMT

സൊമാലിയയെന്ന് വിളിച്ചില്ലേ, അതിന് മാപ്പു പറഞ്ഞിട്ടു മതി വോട്ടു ചോദിക്കൽ; മോദിയോട് കോൺഗ്രസ്
X

ന്യൂഡൽഹി: സംസ്ഥാനത്തെ സൊമാലിയയെന്ന് വിശേഷിപ്പിച്ചതിന് മാപ്പു പറഞ്ഞിട്ടു മതി കേരളത്തിലെ വോട്ടു ചോദിക്കലെന്ന് മോദിയോട് കോൺഗ്രസ്. കോൺഗ്രസ് നേതാവും ദേശീയ വക്താവുമായ രൺദീപ്സിങ് സുർജേവാലയാണ് ട്വിറ്ററിൽ മോദിക്കെതിരെ രംഗത്തെത്തിയത്.

'പ്രിയപ്പെട്ട മോദിജി, രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തെ സോമാലിയ എന്ന് വിളിച്ചതിന് അവിടത്തെ ജനങ്ങളോട് നിങ്ങൾ മാപ്പു പറയണം. നിങ്ങളുടെ സഹോദരനായ പിണറായി വിജയൻ അതു ചോദിക്കില്ല. ഞങ്ങൾ നിരുപാധികം മാപ്പു പറയാൻ ആവശ്യപ്പെടുന്നു' - എന്നാണ് സുർജേവാലയുടെ ട്വീറ്റ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു മോദി കേരളത്തെ ആഫ്രിക്കൻ രാജ്യമായ സൊമാലിയയോട് താരതമ്യം ചെയ്തത്. സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളിലെ ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമർശം. ഈ വാർത്തയുടെ ലിങ്കും സുർജേവാല ട്വീറ്റ് ചെയ്തിട്ടുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story