മുഖ്യമന്ത്രി വീണ്ടും വീണ്ടും നുണ പറയുന്നു, മാപ്പ് പറയണം: കൊല്ലം രൂപത
'മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതാണ്'

ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കൊല്ലം രൂപത. മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും നിലപാട് ജനാധിപത്യത്തിന്റെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതാണ്. പൊയ്മുഖം അഴിഞ്ഞു വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും വീണ്ടും നുണകൾ പറയുന്നുവെന്നും കൊല്ലം രൂപത വിമര്‍ശിച്ചു.
ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണെന്നും കൊല്ലം രൂപത വിശദമാക്കി. നിരർഥക ന്യായീകരണങ്ങൾ നിരത്തുന്നതിന് പകരം ഇരുവരും മാപ്പു പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മിഷൻ ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരായ ഇടയ ലേഖനത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയുണ്ടായി.
Adjust Story Font
16