Top

ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ശനിയാഴ്ച മുതൽ സംസ്​ഥാനത്ത്​ വിതരണം ചെയ്യും.

MediaOne Logo

Web Desk

Web Desk

  • Published:

    27 March 2021 3:05 PM GMT

  • Updated:

    2021-03-27 15:05:10.0

ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും
X

ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിലും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസവും സർക്കാർ ട്രഷറികൾ പ്രവർത്തിക്കും. ബാങ്ക്​ അവധി ദിനങ്ങളായ മാർച്ച്​ 27നും മാർച്ച്​ 28നും നടപ്പു സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിവസമായ മാർച്ച്​ 31നും ദുഖവെള്ളി - ഈസ്റ്റർ ദിനങ്ങളായ ഏപ്രിൽ രണ്ടിനും ഏപ്രിൽ നാലിനുമാകും ട്രഷറികൾ പ്രവർത്തിക്കുക.

പെൻഷൻ, ശമ്പള വിതരണവും ഈ ദിവസങ്ങളിൽ തടസ്സപ്പെടില്ല. പതിനൊന്നാം ശമ്പള പരിഷ്​കരണ ഉത്തരവ്​ അനുസരിച്ച്​ പുതുക്കിയ നിരക്കിലെ ശമ്പളവും പെൻഷനും ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കുന്നതിനായാണ്​ പൊതു അവധി ദിനങ്ങൾ പ്രവൃത്തി ദിനമാക്കിയതെന്ന്​ സർക്കാർ ഉത്തരവിൽ പറയുന്നു. ഏപ്രിൽ ആറിന്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ, ഏപ്രിൽ മൂന്നിന്​ മുമ്പായി ഇവ ​വിതരണം ചെയ്യാനാണ്​ ക്രമീകരണമെന്നും ഉത്തരവിൽ പറയുന്നു.

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ശനിയാഴ്ച മുതൽ സംസ്​ഥാനത്ത്​ വിതരണം ചെയ്യും. മാർച്ചിലെ 1500 രൂപയും ഏപ്രിലിലെ 1600 രൂപയും ഉൾപ്പെടെ 3100 രൂപയാണ്​ പെൻഷൻ ലഭിക്കുക.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story