Top

'ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു പലരും ധരിച്ചു വച്ചത്, ഇപ്പോൾ എന്തായി?': പിണറായി വിജയൻ

"സ്‌കൂളുകളും ആശുപത്രികളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് വളർന്നില്ലേ?"

MediaOne Logo

Web Desk

Web Desk

  • Published:

    25 March 2021 4:01 AM GMT

  • Updated:

    2021-03-25 04:01:13.0

ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു പലരും ധരിച്ചു വച്ചത്, ഇപ്പോൾ എന്തായി?: പിണറായി വിജയൻ
X

അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പൈപ്പ് ലൈൻ, ദേശീയ പാത വികസനം എന്നിവ സർക്കാർ നടപ്പാക്കി. സ്‌കൂളുകളും ആശുപത്രികളും ലോകോത്തര നിലവാരത്തിലേക്ക് വളർന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

ഇവിടെ ഒന്നും നടക്കില്ല എന്നായിരുന്നു പലരും ധരിച്ചു വച്ചത്. ഇപ്പോൾ എന്തായി?അസാധ്യമെന്ന് കരുതിയ പലതും എൽ ഡി എഫ് നടപ്പാക്കിയില്ലേ. ഗെയ്ൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം എന്നിവ നടപ്പായില്ലേ. കെ ഫോൺ പദ്ധതി നാടാകെ ഏറ്റെടുത്തില്ലേ. സ്‌കൂളുകളും ആശുപത്രികളെല്ലാം ലോകോത്തര നിലവാരത്തിലേക്ക് വളർന്നില്ലേ?

തിരുവല്ലയിൽ കേരള പര്യടനത്തിൽ പങ്കു ചേരാൻ വന്നെത്തിയ ജനങ്ങൾ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മാറ്റം തിരിച്ചറിഞ്ഞിരിക്കുന്നു. നാടിൻ്റെ വികസനത്തിനു തുരങ്കം വയ്ക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടിനോട് ശക്തമായ പ്രതിഷേധം അവർക്കിടയിലുണ്ട്. തിരുവല്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മാത്യു ടി തോമസിൻ്റെ വിജയമുറപ്പിച്ച് പിന്തിരിപ്പൻ രാഷ്ട്രീയ ശക്തികളോട് ജനങ്ങൾ മറുപടി പറയും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story