ഒരു തവണ കൂടി അധികാരം ലഭിച്ചാൽ ബംഗാളിലേത് പോലെ സിപിഎം തകരും- എ.കെ ആന്റണി
കേരളത്തിൽ യുഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും ആന്റണി പറഞ്ഞു

ഒരു തവണ കൂടി അധികാരം ലഭിച്ചാൽ ബംഗാളിലേത് പോലെ സിപിഎം തകരുമെന്ന് എ.കെ ആന്റണി മീഡിയവണിനോട് പറഞ്ഞു. വീണ്ടും അധികാരം ലഭിക്കുന്നത് സിപിഎമ്മിന് നാശമുണ്ടാക്കും. തെറ്റ് തിരുത്താതെ മുന്നോട്ടുപോയ സര്ക്കാര് അല്പ്പമെങ്കിലും മയപ്പെട്ടത് തെരഞ്ഞെടുപ്പ് അടുത്തതോടെയാണ്. കേരളത്തിൽ യുഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും എത്ര സീറ്റ് കിട്ടുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നൽകിയ ആദ്യ അഭിമുഖത്തിലാണ് ആന്റണിയുടെ പ്രതികരണം.