Top

സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഇരട്ട വോട്ടർമാർ; ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോട് മണ്ഡലും കണ്ടെത്താൻ കഴിഞ്ഞതായി ചെന്നിത്തല

MediaOne Logo

Web Desk

Web Desk

  • Updated:

    2021-03-24 04:24:41.0

Published:

24 March 2021 4:24 AM GMT

സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം  ഇരട്ട വോട്ടർമാർ; ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല
X

ഇരട്ട വോട്ടിൽ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ട വോട്ടർമാരെ കണ്ടെത്തിയെന്നും ജനവിധി അട്ടിമറിക്കാൻ സി.പി.എമ്മിന്റെ അറിവോടെ ഭരണകൂടം കൃത്രിമമായി ഇടപെടൽ നടത്തുകയാണെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. ഇരട്ടവോട്ടിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.

ഇടത് അനുഭാവികളായ ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നതായി സംശയിക്കുന്നുണ്ടെന്നും ചെന്നിത്തല ആവർത്തിച്ചു. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോടും 1205 പേരെ ചേർത്തലയിലും 729 പേരെ അരൂരിലും കണ്ടെത്താൻ കഴിഞ്ഞതായി ചെത്തില ആരോപിച്ചു.

ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവർ വോട്ടുചെയ്യാതിരിക്കേണ്ടതും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story