സർവേകൾ ആദ്യം വരുന്ന അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്; അതിന്റെ അടിസ്ഥാനത്തിൽ അലംഭാവമരുതെന്ന് പ്രവർത്തകരോട് മുഖ്യമന്ത്രി
ഇന്ധനവില നിർണയ അധികാരം കമ്പനികൾക്ക് നൽകിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ആദ്യം ജനങ്ങളെ മുറിവേല്പിച്ചു, ബിജെപി അതിൽ ഉപ്പ് തേക്കുകയാണെന്നും മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് സർവേകൾ കണ്ട് അലംഭാവം കാണിക്കരുതെന്ന് പ്രവർത്തകരോട് മുഖ്യമന്ത്രി. സർവേകൾ ആദ്യം വരുന്ന അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിൽ അലംഭാവമരുത്. സർക്കാറിനെ എതിർക്കുന്നവർക്ക് പോലും വസ്തുത പറയേണ്ടി വരുന്നുണ്ട്. അനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജനങ്ങൾ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്.
പ്രതിപക്ഷം നുണക്കഥകളെ ആശ്രയിക്കുന്നു. വസ്തുതകൾ അവതരിപ്പിക്കേണ്ട മാധ്യമങ്ങളിൽ ചിലരും ഇവരുടെ പ്രചാരണം ഏറ്റെടുത്തു. ആരോപണം ഉന്നയിക്കുകയെന്നതായിരിക്കുന്നു പ്രതിപക്ഷത്തിന്റെ ദിനചര്യ. ശബരിമല വിഷയത്തിലെ എൻഎസ്എസിന്റെ പ്രതിഷേധത്തിൽ ഒന്നും പറയാനില്ല. ശബരിമലയെ സംബന്ധിച്ച് ഒരു പ്രശ്നവും നിലവിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരായ ആരോപത്തിൽ വസ്തുതയുടെ പിൻബലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ലാഘവത്തോടെ ആരോപണം ഉന്നയിക്കുകയാണ്. ഒന്നിനും വസ്തുതയുടെ പിൻബലമില്ല. കേന്ദ്ര ഏജൻസികളെ കൂട്ടുപിടിച്ച് ഉയർത്തുന്ന ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴും.
ഇന്ധനവില തത്ക്കാലം നിർത്തി വെച്ചെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വില നിർണയാധികാരം കമ്പനികൾക്ക് നൽകിയത് കോണ്‍ഗ്രസാണ്. ബിജെപി പണ്ട് നടത്തിയ സമരങ്ങൾ ഇപ്പോൾ മറന്നു. പക്ഷേ ജനങ്ങൾ ഇത് മറക്കില്ല. കോണ്‍ഗ്രസ് ആദ്യം ജനങ്ങളെ മുറിവേല്പിച്ചു, ബിജെപി അതിൽ ഉപ്പ് തേക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് കുറുക്കുവഴികൾ സ്വീകരിക്കുന്നു. 5 കൊല്ലം മുമ്പ് വോട്ടുകച്ചവടം നടത്തി ബിജെപിയെ കോണ്‍ഗ്രസ് നിയമസഭയിൽ എത്തിച്ചു. 600 രൂപ പെൻഷൻ പോലും കൊടുക്കാത്ത പാര്‍ട്ടിയാണ്. വീഴ്ച വരുത്തുന്ന കാര്യങ്ങൾ നാട്ടുകാർ മുഖവിലക്ക് എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ. മാണി വന്നതോടെ എൽഡിഎഫിന്റെ അടിത്തറ വിപുലമായെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു
Adjust Story Font
16