LiveTV

Live

Kerala

പി.സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് പാർട്ടിയുമായി ജോസഫ് വിഭാഗം ലയിച്ചു

എൻ.ഡി.എ സീറ്റ് നിഷേധിച്ചതോടെയാണ് പി.സി തോമസ് മുന്നണി വിട്ടത്

പി.സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് പാർട്ടിയുമായി ജോസഫ് വിഭാഗം ലയിച്ചു

എൻ.ഡി.എ വിട്ട മുതിർന്ന നേതാവ് പി.സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് പാർട്ടിയുമായി പി.ജെ ജോസഫ് വിഭാഗം ലയിച്ചു. കടുത്തുരുത്തിയിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.സി തോമസാണ് പ്രഖ്യാപനം നടത്തിയത്. മുൻപുണ്ടായിരുന്ന സൈക്കിൾ ചിഹ്നം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പാർട്ടിയുടെ പേരും നഷ്ടമായതിന് പിന്നാലെ പി.സി തോമസുമായി ലയിക്കാൻ ജോസഫ് വിഭാഗം നീക്കം ആരംഭിച്ചിരുന്നു. പി.സി തോമസിന് ഇത്തവണ സീറ്റ് നൽകാതെ എൻ.ഡി.എ അവഗണിക്കുക കൂടി ചെയ്തതോടെയാണ് ലയനത്തിനുള്ള വഴി തുറന്നത്. കടുത്തുരുത്തിയിൽ നടന്ന മോൻസ് ജോസഫിൻറെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.സി തോമസ് തന്നെ എന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

പി.ജെ ജോസഫുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പി.സി തോമസിന്‍റെ തീരുമാനത്തെ യു.ഡി.എഫ് നേതൃത്വവും സ്വാഗതം ചെയ്തു. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിചു. പി.ജെ ജോസഫായിരിക്കും പാർട്ടിയുടെ ചെർമാൻ. പി.സി തോമസ് ഡെപ്യൂട്ടി ചെയർമാനാകും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുൻപുണ്ടായിരുന്ന സൈക്കിൾ ചിഹ്നം നേടിയെടുക്കാനുള്ള ശ്രമങ്ങളും ഊർജിതമാക്കിയിടുണ്ട്.