ശബരിമല തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; മീഡിയാവൺ പൊളിറ്റിക്യു സർവേ ഫലം
54% പേരാണ് ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകില്ല എന്ന അഭിപ്രായം പങ്കുവെച്ചത്.

ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മീഡിയവണ്‍ പൊളിറ്റിക്യു സര്‍വേ ഫലം. കേരളം ആര് ഭരിക്കുമെന്നറിയാൻ മീഡിയവണും പൊളിറ്റിക്യു മാർക്കും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിലാണ് തെരഞ്ഞെടുപ്പിനെ ശബരിമല യുവതീ പ്രവേശന വിഷയം ബാധിക്കില്ലെന്ന ഫലം വന്നത്. 54% പേരാണ് ശബരിമല തെരഞ്ഞെടുപ്പ് വിഷയമാകില്ല എന്ന അഭിപ്രായം പങ്കുവെച്ചത്. 34% ശതമാനം പേര് ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. 13% പേര് അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
സര്‍വേ ഫലം ഇങ്ങനെ
ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ
ഉണ്ട് 33%
ഇല്ല 54%
അഭിപ്രായമില്ല 13 %
..............
വടക്കന്‍ കേരളം
ഉണ്ട് 20%
ഇല്ല 63%
അഭിപ്രായമില്ല 17 %
.................
മധ്യകേരളം
ഉണ്ട് 37%
ഇല്ല 53%
അഭിപ്രായമില്ല 10 %
..............
തെക്കന്‍ കേരളം
ഉണ്ട് 38%
ഇല്ല 47%
അഭിപ്രായമില്ല 15 %
.....................................................................
ശബരിമല യുവതി പ്രവേശന വിഷയം ബാധിക്കുമോ ( പുരുഷന്)
ഉണ്ട് -33 %
ഇല്ല -54 %
അഭിപ്രായമില്ല -13 %
..................................................
ശബരിമല യുവതി പ്രവേശന വിഷയം ബാധിക്കുമോ ( സ്ത്രീ )
ഉണ്ട് -34 %
ഇല്ല -54 %
അഭിപ്രായമില്ല -12 %