'വനിതകള്‍ക്ക് സീറ്റ് നിഷേധിച്ചു'; തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്
പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജി വെച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വനിതകള്‍ക്ക് മതിയായ പ്രാധിനിത്യം ലഭിച്ചില്ലെന്ന് മഹള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവെച്ചു.
കെ.പി.സി.സി ഓഫീസിന് മുന്നില്‍ തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു സീറ്റ് നിഷേധത്തിനെതിരെ ലതിക സുഭാഷ് പ്രതിഷേധം പ്രകടിപ്പിച്ചത്.
വികാര നിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കെ.പി.സി.സി ഓഫീസ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഒരു സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോയെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
അല്‍പ്പം മുമ്പാണ് കോണ്‍ഗ്രസ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 92 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
കല്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍കാവ്, കുണ്ടറ, തവന്നൂര്‍, പട്ടാമ്പി എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
25 വയസ്സ് മുതല്‍ 50 വയസ്സ് വരെയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം- 46 പേര്. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേര്. 60 വയസ്സ് മുതല്‍ 70 വരെയുള്ള 15 പേര്, 70 വയസ്സിന് മുകളില്‍ പ്രായമുള്ള 3 പേര്.