സീറ്റിന് വേണ്ടി കോണ്‍ഗ്രസ് വൃത്തികെട്ട കളികള്‍ കളിക്കുന്നുവെന്ന് മുഖ്യമന്ത്രി
മലമ്പുഴയില്‍ ബിജെപിയെ ജയിപ്പിക്കാനാണ് നീക്കം. കേരളത്തില്‍ ആര്‍ക്കും അറിയാത്ത പാര്‍ട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തത്. കഴിഞ്ഞ തവണ നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു

സീറ്റിന് വേണ്ടി കോണ്‍ഗ്രസ് വൃത്തികെട്ട കളികള്‍ കളിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തവണ മലമ്പുഴയില്‍ ബി.ജെ.പിയെ ജയിപ്പിക്കാനാണ് നീക്കം. കേരളത്തില്‍ ആര്‍ക്കും അറിയാത്ത പാര്‍ട്ടിക്കാണ് മലമ്പുഴ സീറ്റ് കൊടുത്തത്. കഴിഞ്ഞ തവണ നേമത്ത് ബി.ജെ.പിയെ ജയിപ്പിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീറ്റിനു വേണ്ടി കോൺഗ്രസ്സ് വൃത്തികെട്ട കളികൾ കളിക്കുന്നു. കഴിഞ്ഞ തവണ നേമത്ത് ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്സണ്. തൊട്ടടുത്ത സീറ്റിൽ ജയിക്കാനാണ് നേമത്ത് ബിജെപിക്ക് കോൺഗ്രസ്സ് വോട്ട് മറിച്ചത്. ഇത്തവണ മലമ്പുഴയിൽ ബിജെപിയെ ജയിപ്പിക്കാനാണ് നീക്കം- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടർന്ന് മലമ്പുഴ സീറ്റിൽ മത്സരിക്കാനില്ലെന്ന് ജനദാതൾ (ജോൺ ജോൺ) വിഭാഗം വ്യക്തമാക്കിയിരുന്നു. കാലങ്ങളായി കോണ്‍ഗ്രസ് മത്സരിച്ച് വന്ന മലമ്പുഴ മണ്ഡലം ജനദാതൾ (ജോൺ ജോൺ) വിഭാഗത്തിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ പ്രമേയം പാസാക്കിയിരുന്നു. സീറ്റ് വിട്ടുനൽകിയത് ബിജെപിക്ക് വോട്ട് നൽകാനാണെന്ന ആരോപണവും പ്രവർത്തകർ ഉന്നയിച്ചു. ഇതോടെയാണ് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തത്.