LiveTV

Live

Kerala

കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍, ഇ ശ്രീധരന്‍ പാലക്കാട്; ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും.

കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍,  ഇ ശ്രീധരന്‍ പാലക്കാട്; ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. പ്രധാന സ്ഥാനാര്‍ഥികളുടെ പേരുകളാണ് ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.

കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയാകും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുക. ഇ ശ്രീധരന്‍ പാലക്കാട് സ്ഥാനാര്‍ഥിയാകും. കുമ്മനം രാജശേഖരന്‍ നേമത്ത് നിന്നാണ് ജനവിധി തേടുക. സുരേഷ് ഗോപി തൃശൂരിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥി.

അല്‍ഫോന്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുല്‍ സലാം- തിരൂര്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്- ഇരിങ്ങാലക്കുട, സി കെ പത്മനാഭന്‍- ധര്‍മടം, മണിക്കുട്ടൻ- മാനന്തവാടിയും സ്ഥാനാര്‍ഥിയാകും.

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം പോലെ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ശോഭ സുരേന്ദ്രന്‍റെ പേര് പട്ടികയിലില്ല. കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബിജെപിയിലേക്ക് വരുമെന്നും മന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. മറ്റു പാർട്ടികളിൽ നിന്നും ആളുകള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി പട്ടിക