LiveTV

Live

Kerala

അരിതക്ക് കെട്ടിവെക്കാനുള്ള തുക സലിംകുമാര്‍ നല്‍കും

തന്‍റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലിംകുമാർ

അരിതക്ക് കെട്ടിവെക്കാനുള്ള തുക സലിംകുമാര്‍ നല്‍കും

കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നടന്‍ സലിംകുമാര്‍ നല്‍കും. ഹൈബി ഈഡനാണ് ഇക്കാര്യം അറിയിച്ചത്.

പശുവിനെ വളർത്തി പാൽ വിറ്റാണ് അരിത കുടുംബം പോറ്റുന്നത്. തന്‍റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലിംകുമാർ പറഞ്ഞു. അരിതയ്ക്ക് കെട്ടിവെക്കാനുള്ള തുക നൽകുന്നതിനൊപ്പം കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലിംകുമാര്‍ അറിയിച്ചെന്ന് ഹൈബി ഈഡന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഹൈബി ഈഡന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം

നടൻ സലിം കുമാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കായം കുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പറ്റി ചോദിച്ചു.

പശുവിനെ വളർത്തി പാൽ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത്‌ കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക കൂടുതൽ മികവുറ്റതാകുന്നത്.

കോണ്‍ഗ്രസ് പട്ടികയിലെ ബേബി: ആരാണ് അരിത ബാബു?
Also Read

കോണ്‍ഗ്രസ് പട്ടികയിലെ ബേബി: ആരാണ് അരിത ബാബു?

തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലിം കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലിം കുമാർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ.

കോണ്‍ഗ്രസില്‍ ഇനി പുതിയ 'പെങ്ങളൂട്ടി'; അരിത കായംകുളം പിടിക്കുമോ?
Also Read

കോണ്‍ഗ്രസില്‍ ഇനി പുതിയ 'പെങ്ങളൂട്ടി'; അരിത കായംകുളം പിടിക്കുമോ?