'ഒരിക്കലും ആത്മഹത്യ ചെയ്യില്ല, യാത്ര പോകുന്നു'; ജയഘോഷ് എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെത്തി
കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് എഴുതിയതെന്ന് കരുതുന്ന കത്താണ് കണ്ടെത്തിയത്
കാണാതായ യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷ് എഴുതിയതെന്ന് കരുതുന്ന കത്ത് കണ്ടെത്തി. ചെറിയ യാത്ര പോകുകയാണെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ജയഘോഷ് കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ജയഘോഷിനെ ഇന്നലെ മുതൽ കാണാനില്ല. ജയഘോഷിന്റെ ബന്ധുക്കളുടെ മൊഴി തുമ്പ പോലീസ് രേഖപ്പെടുത്തും.