LiveTV

Live

Kerala

'ബംഗാള്‍ മോഡല്‍ കേരളത്തിലും'; തിരുവനന്തപുരത്ത് 50ൽ അധികം സി.പി.എം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

സി.പി.ഐ.എം ബ്രാഞ്ച് യോഗം ചേർന്നിരുന്ന കെട്ടിടം നാളെ ബി.ജെ.പി ഏറ്റെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു

'ബംഗാള്‍ മോഡല്‍ കേരളത്തിലും'; തിരുവനന്തപുരത്ത് 50ൽ അധികം സി.പി.എം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം കോവളം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് മുക്കൊല പ്രഭാകരൻ അടക്കം 50ൽ അധികം സി.പി.ഐ.എം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി സി.പി.ഐ.എം പ്രവർത്തകർക്ക് ബി.ജെ.പി അംഗത്വം നൽകി. കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ സാന്നിധ്യത്തിലായിരുന്നു സിപിഎം പ്രവർത്തകരുടെ ബി.ജെ.പി പ്രവേശനം. സി.പി.ഐ.എം കോവളം ഏരിയ കമ്മറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയും വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു ഇന്ന് അംഗത്വം സ്വീകരിച്ച മുക്കോല പ്രഭാകരന്‍.

ഇന്ന് ബി.ജെ.പിയില്‍ ചേർന്നവരുടെ ഉടമസ്ഥതയിലായിരുന്ന സി.പി.ഐ.എം ബ്രാഞ്ച് യോഗം ചേർന്നിരുന്ന കെട്ടിടം നാളെ ബി.ജെ.പി ഏറ്റെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു. ബംഗാള്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കുകയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രിമാരടമുള്ള ബി.ജെ.പി നേതാക്കളുടെ പ്രതികരണം. ഇപ്പോള്‍ സി.പി.ഐ.എം വിട്ട നേതാക്കളെ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയതാണെന്ന് സി.പി.ഐ.എം അറിയിച്ചു.