LiveTV

Live

Kerala

പി.ജെ ജോസഫിന് രണ്ടില ചിഹ്നമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്

പി.ജെ ജോസഫിന് രണ്ടില ചിഹ്നമില്ല; അപ്പീല്‍ ഹൈക്കോടതി തള്ളി

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പിജെ ജോസഫിന്‍റെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഈ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് പി.ജെ ജോസഫ് അപ്പീല്‍ നല്‍കിയിരുന്നത്