LiveTV

Live

Kerala

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി അറസ്റ്റില്‍

തിരുവനന്തപുരം കട്ടക്കോട് നിന്ന് ഷാഡോ പോലീസാണ് പ്രതിയെ പിടിച്ചത്

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി അറസ്റ്റില്‍

കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ പോലീസ് പിടികൂടി. തിരുവനന്തപുരം കട്ടക്കോട് നിന്ന് ഷാഡോ പോലീസാണ് പ്രതിയെ പിടിച്ചത്. ഇവിടെ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മോഷണ വസ്തുക്കളും കണ്ടെത്തി. രണ്ടുമാസമായി റൂറൽ ഷാഡോ ടീം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് തിരുവല്ലം ഉണ്ണി പോലീസ് വലയിലായത്.

കാട്ടാക്കട കട്ടക്കോട് സ്വദേശി ജോസിന്‍റെ ഉടമസ്ഥതയിൽ ഉള്ള മേടയിൽ വീട്ടിൽ ആണ് ഒളിപ്പിച്ചിരുന്നത്. വീട്ടിൽ നിന്നും ടാബ്, മൊബൈൽ ഫോണുകൾ, 2000 റബ്ബർ ഷീറ്റ്, സ്റ്റീരിയോ,മോഷണത്തിന് ഉപയോഗിക്കുന്ന പണി ആയുധങ്ങൾ തുടങ്ങിയവ കണ്ടെടുത്തു. ഒരു കാറും ഓട്ടോയും കൂടി കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ നിരവധി കടകളിൽ നിന്നാണ് ഇയാൾ സാധനങ്ങൾ മോഷ്ടിച്ചത്. പ്രതിയെ പാറശ്ശാല പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി അറസ്റ്റു രേഖപ്പെടുത്തി.