'മുസ്ലിം ലീഗിന് തിരിച്ചടി സംഭവിക്കും; മലപ്പുറത്ത് എല്‍ഡിഎഫ് എട്ട് സീറ്റുകളില്‍ ജയിക്കുമെന്നും ടി.കെ ഹംസ
സീറ്റ് വെച്ചുമാറാൻ ലീഗ് നേതാക്കൾ ശ്രമിക്കുന്നത് ഭയം കാരണമാണ്, വേങ്ങര ഉൾപ്പെടെയുള്ള സീറ്റുകളിൽ എൽഡിഎഫിന് വിജയ പ്രതീക്ഷയുണ്ടെന്നും മലപ്പുറത്ത് ഇടതുമുന്നണി എട്ട് സീറ്റ് നേടുമെന്നും ടി.കെ ഹംസ

പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചത് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് തിരിച്ചടിയാകുമെന്ന് സി.പി.എം നേതാവ് ടി.കെ ഹംസ. ലീഗ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പാർട്ടിക്ക് അകത്ത് തന്നെ പ്രതിഷേധമുണ്ട്, ലീഗിന്റെ അവസരവാദ രാഷ്ട്രീയം ചിന്താശേഷിയുള്ള യുവതലമുറ തിരിച്ചറിയും, സീറ്റ് വെച്ചുമാറാൻ ലീഗ് നേതാക്കൾ ശ്രമിക്കുന്നത് ഭയം കാരണമാണ്, വേങ്ങര ഉൾപ്പെടെയുള്ള സീറ്റുകളിൽ എൽ.ഡി.എഫിന് വിജയ പ്രതീക്ഷയുണ്ടെന്നും മലപ്പുറത്ത് ഇടതുമുന്നണി എട്ട് സീറ്റ് നേടുമെന്നും ടി.കെ ഹംസ മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ കാലത്തെ എല്ലാ ചരിത്രവും തിരുത്തിക്കുറിക്കുന്നതാവും എല്‍.ഡി.എഫിന്റെ പ്രകടനം, സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ തന്നെ തുണയാകും, ഈ സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന്റെ കയ്യിലൊന്നുമില്ലെന്നും ടി.കെ ഹംസ പറഞ്ഞു.
watch video report: