LiveTV

Live

Kerala

കെ.എസ്.ഡി.പിയിൽ കുത്തിവെപ്പ് മരുന്നുകളുടെ ഉത്പാദനം തുടങ്ങുന്നു

14 ഇനം മരുന്നുകളാണ് ഉത്പാദിപ്പിക്കുക

കെ.എസ്.ഡി.പിയിൽ കുത്തിവെപ്പ് മരുന്നുകളുടെ ഉത്പാദനം തുടങ്ങുന്നു

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിയിൽ കുത്തിവെപ്പ് മരുന്നുകളുടെ ഉത്പാദനം തുടങ്ങുന്നു. 14 ഇനം മരുന്നുകളാണ് ഉത്പാദിപ്പിക്കുക. പുതിയ പ്ലാന്‍റിന്‍റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

കുത്തിവെപ്പ് മരുന്നുകളിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ഉത്പാദനം തുടങ്ങുന്നത്. ഇതിനായി ജർമ്മനിയിൽ നിന്ന് ജനുവരിയിൽ 18 കോടി മുടക്കി പുതിയ മെഷീൻ വാങ്ങിയിരുന്നു. മണിക്കൂറിൽ ശരാശരി 2000 കുപ്പി മരുന്നുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് മെഷീൻ.

പുതിയ പ്ലാന്‍റ് വരുന്നതോടെ മരുന്നുകൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറക്കാനാകും. കാൻസർ ചികിത്സക്കുള്ള മരുന്നുനിർമ്മാണവും കെ.എസ്.ഡി.പി ആരംഭിക്കുന്നുണ്ട്. കെ.എസ്.ഡി.പിക്ക് സമീപമുള്ള സഹകരണ വകുപ്പിന്‍റെ സ്ഥലത്ത് ഓങ്കോളജി ഫാർമ പാർക്ക് സ്ഥാപിക്കും. ഇതിന്‍റെ ശിലാസ്ഥാപനവും നാളെ നടക്കും.