എല്‍.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന്
സി.പി.ഐ ഒഴികെയുള്ള കക്ഷികളുമായും ഇന്ന് ചര്‍ച്ച നടക്കും

നിയമസഭ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് നടക്കും. സി.പി.ഐ ഒഴികെയുള്ള കക്ഷികളുമായും ഇന്ന് ചര്‍ച്ച നടക്കും.കേരള കോണ്‍ഗ്രസ് എമ്മും എന്‍.സി.പിയുമായുള്ള ചര്‍ച്ച നിര്‍ണ്ണായകമാണ്.
സി.പി.എം സി.പി.ഐയുമായി നടത്തിയ പ്രാഥമിക സീറ്റ് വിഭജനത്തിന്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് മറ്റു ഘടകകക്ഷികളുമായുള്ള ചർച്ച ഇന്ന് നടക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് സി. പി.എമ്മിനു വേണ്ടി ചർച്ചയിൽ പങ്കെടുക്കുന്നത്. യു.ഡി.എഫ് നൽകിയ 15 സീറ്റുകൾ എൽ.ഡി. എഫിനോടും ജോസ് കെ.മാണി ആവശ്യപ്പെടുമെങ്കിലും 12 കൊണ്ട് തൃപ്തിപ്പെടും. എന്നാൽ പരമാവധി 10 സീറ്റ് ജോസ് വിഭാഗത്തിന് നല്‍കാമെന്നാണ് സി.പി.എം കരുതുന്നത്. കൂത്തുപറമ്പ്, വടകര,തിരുവമ്പാടി അല്ലെങ്കില്‍ കോഴിക്കോട് സൗത്ത്,ഇരിങ്ങാലക്കുട,കായംകുളം അരൂര്‍, കല്പറ്റ തുടങ്ങി ഏഴു സീറ്റുകളാണ് എൽ. ജെ.ഡിയുടെ ആവശ്യം. കഴിഞ്ഞ തവണ അഞ്ചു സീറ്റിൽ മത്സരിച്ച ജെ.ഡി.എസ് അത്രയും ഇത്തവണയും ആവശ്യപ്പെടും. തെരഞ്ഞെടുപ്പിനു മുൻപ് ജനതാദളുകൾ ലയിച്ചാൽ എട്ടു സീറ്റ് നൽകും. അല്ലെങ്കിൽ രണ്ടു പാർട്ടികൾക്കും നാലു വീതം സീറ്റ് കിട്ടിയേക്കും. മാണി.സി. കാപ്പൻ പോയെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റ് തന്നെ എൻ.സി.പി ആവശ്യപ്പെടും.
കഴിഞ്ഞ തവണ മത്സരിച്ച നാലു സീറ്റിൽ ജനാധിപത്യ കേരള കോൺഗ്രസും അവകാശമുന്നയിക്കും. ഐ.എൻ.എൽ, കേരള കോൺഗ്രസ് ബി ഉൾപ്പെടെയുള്ളവരുമായും ഇന്ന് ചർച്ചയുണ്ടാകും. ചെറുകക്ഷികളുടെ സീറ്റിന്റെ കാര്യത്തില്‍ ഇന്ന് തന്നെ തീരുമാനം ഉണ്ടായേക്കും. വികസന മുന്നേറ്റ യാത്രയ്ക്ക് പിന്നാലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനാണ് എല്‍.ഡി.എഫ് തീരുമാനം