15 സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ്-എം
വളരെ പോസറ്റീവായിട്ടാണ് ചര്‍ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി പ്രതികരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ്-എം. സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ജോസ് കെ. മാണി ആവശ്യം ഉന്നയിച്ചത്. കേരള കോണ്‍ഗ്രസിന് പരമ്പരാഗതമായി മത്സരിച്ചുവരുന്നതും പാര്‍ട്ടിയുടെ ശക്തി വര്‍ധിച്ചതുമായ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു. വളരെ പോസറ്റീവായിട്ടാണ് ചര്‍ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളാ കോൺഗ്രസ്-എമ്മിന് കാഞ്ഞിരപ്പള്ളി, ആലത്തൂർ മണ്ഡലങ്ങൾ വിട്ടുനൽകാമെന്നും സി.പി.എം അറിയിച്ചതായി സൂചനകളുണ്ട്. പാലാ സീറ്റിന്റെ അവകാശി ജോസ് കെ.മാണി തന്നെയെന്ന് മുന്നണി പ്രവേശന വേളയില്‍ സി.പി.എം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ജോസ് കെ.മാണി, റോഷി അഗസ്റ്റിന് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.