LiveTV

Live

Kerala

'ജമാഅത്തെ ഇസ്‍ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല' എ വിജയരാഘവന്‍

എന്നാല്‍ ജമാഅത്തെ ഇസ്‍ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

'ജമാഅത്തെ ഇസ്‍ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല' എ വിജയരാഘവന്‍

ജമാഅത്തെ ഇസ്‍ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. വോട്ട് വേണ്ട എന്ന് പറയുന്നതല്ല രാഷ്ട്രീയ ഭാഷയെന്നും വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ ജമാഅത്തെ ഇസ്‍ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മത ന്യൂനപക്ഷത്തിന്‍റെ കൂടെ ചാഞ്ചാട്ടമില്ലാതെ നില്‍ക്കുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയങ്ങളുമായി ബി.ജെ.പിയോട് ചേര്‍ന്നുപോകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാറും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകളുടെ ഒപ്പമാണ് കോണ്‍ഗ്രസ് സഞ്ചരിക്കുന്നത്. സീറ്റിന്‍റെ എണ്ണമോ വോട്ടോ നോക്കാതെ ആര്‍.എസ്.എസിന്‍റെ ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ആ നിലപാടെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു.

ജ​ന​ങ്ങ​ളെ മ​ത​പ​ര​മാ​യി ഭി​ന്നി​പ്പി​ച്ച് മ​ത​ന്യൂ​ന​പ​ക്ഷ​ത്തോ​ടു​ള്ള വി​ദ്വേഷം ജ​നി​പ്പി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​റിന്‍റെയും അ​തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും രീ​തി. പൗ​ര​ത്വ​ത്തി​നാ​യി കേ​ര​ള​ത്തി​ലൊ​രാ​ളും ബി.​ജെ.​പി​യു​ടെ മു​ന്നി​ല്‍ കാ​ത്തു​നി​ല്‍ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ പി​ണ​റാ​യി വി​ജ​യ​ൻ സ​ര്‍ക്കാ​രു​ണ്ടാ​ക്കി​ല്ല.ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത സ്ഥ​ല​ത്ത് ക്ഷേ​ത്രം പ​ണി​യു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്. ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ അ​ടി​ത്ത​റ​യാ​ണ് ഇ​ള​ക്കു​ന്ന​ത്. ആ​ര്‍.​എ​സ്.​എ​സ് അ​ജ​ണ്ട​യാ​ണ് ബാ​ബ​രി മ​സ്ജി​ദ് ത​ക​ര്‍ക്ക​ല്‍. ഇ​തി​ല്‍ കോ​ണ്‍ഗ്ര​സി​ന് പ​രാ​തി​യി​ല്ല.

എന്തുകൊണ്ടാണ് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് മതന്യൂനപക്ഷങ്ങള്‍ക്കും മതനിരപേക്ഷ കക്ഷികള്‍ക്കും അറിയാവുന്ന കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.