LiveTV

Live

Kerala

കാസർക്കോട് വാഹനാപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മരിച്ചു

നീലേശ്വരം, ചീമേനി പോലിസ് സ്റ്റേഷനുകളുടെ ചുമതലയുളള സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ ആയി ജോലി ചെയ്യുകയായിരുന്നു

കാസർക്കോട് വാഹനാപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മരിച്ചു

കാസർക്കോട് കാലിക്കടവിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ മനോഹരനാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് മനോഹരൻ സഞ്ചരിച്ച ഇരുചക്ര വാഹനം കണ്ടെയ്നർ ലോറിയുമായി കൂട്ടിയടിച്ചത്. ഉടൻ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം, ചീമേനി പോലിസ് സ്റ്റേഷനുകളുടെ ചുമതലയുളള സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ ആയി ജോലി ചെയ്യുകയായിരുന്നു.