സ്റ്റേജില്‍ അഞ്ച് പേര്, സദസ്സില്‍ ഒരാള്‍.. ബിജെപിയുടെ ആളില്ലാ പരിപാടിയുടെ ചിത്രവുമായി ശശി തരൂര്‍
ഇത് കേരളത്തിലല്ലെന്നും ശശി തരൂര്‍
ബിജെപി പരിപാടിയിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം ട്വീറ്റ് ചെയ്ത് പരിഹാസവുമായി ശശി തരൂര്‍ എം.പി. #BJPThePartyIsOver എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്.
"വേദിയില്‍ അഞ്ച് പേര്. ആകെ ഏഴ് പേര്. സദസ്സിൽ ഒരാൾ. ഇത് കേരളമല്ല!" എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ്.
പ്രസംഗിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് വേദിയിലുള്ളത്. ഒരാള്‍ കുട ചൂടിയിരുന്ന് പ്രസംഗം കേള്‍ക്കുന്നുണ്ട്. ബാക്കി കസേരകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. ഒരു മൈക്ക് ഓപ്പറേറ്ററെയും സമീപത്ത് കാണാം.
എവിടെ, എപ്പോൾ നടന്ന പരിപാടിയുടെ ചിത്രമാണിതെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിട്ടില്ല. ട്വീറ്റിന് താഴെ രസകരമായ കമന്റുകളുമുണ്ട്. ആ കുട ചൂടി ഇരിക്കുന്നയാളാണ് നേതാവ്. വേദിയിലുള്ളവര് ശരിക്കും സാധാരണ ജനങ്ങളാണ്. ബിജെപി ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. നിങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ മിസ്റ്റര്‍ തരൂര്‍ എന്നാണ് ഒരാളുടെ പ്രതികരണം. എന്നാല്‍ ബിജെപി അനുകൂലികള്‍ അവകാശപ്പെടുന്നത് ചിത്രം വ്യാജമാണെന്നാണ്.