LiveTV

Live

Kerala

സിപിഎമ്മുമായുള്ള പോര്; ചെന്നിത്തലയ്ക്ക് മാലയിട്ട് സിപിഐ ലോക്കൽ സെക്രട്ടറി

തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെ സിപിഐ-സിപിഎം പോര് ദൃശ്യമായിരുന്നു

സിപിഎമ്മുമായുള്ള പോര്; ചെന്നിത്തലയ്ക്ക് മാലയിട്ട് സിപിഐ ലോക്കൽ സെക്രട്ടറി

കുണ്ടറ: സിപിഎം-സിപിഐ പോര് നിലനിൽക്കുന്ന പേരയം പഞ്ചായത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മാലയിട്ട് സിപിഐ ലോക്കൽ സെക്രട്ടറി. പേരയം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ യേശുദാസാണ് ഐശ്വര്യ കേരള യാത്ര കുണ്ടറയിലെത്തിയ വേളയിൽ ചെന്നിത്തലയെ മാലയിട്ട് സ്വീകരിച്ചതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.

യേശുദാസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെ സിപിഐ-സിപിഎം പോര് ദൃശ്യമായിരുന്നു.

ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലമാണ് കുണ്ടറ. 2016ൽ കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താനെയാണ് ഇവർ പരാജയപ്പെടുത്തിയത്.