രാമക്ഷേത്ര നിർമാണം; ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻ.എസ്.എസ്
രാമക്ഷേത്ര നിർമാണ ട്രസ്റ്റിന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഓൺലൈൻ വഴി പണം കൈമാറി
അയോധ്യാ രാമക്ഷേത്ര നിർമാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻ.എസ്.എസ്. രാമക്ഷേത്ര നിർമാണ ട്രസ്റ്റിന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഓൺലൈൻ വഴി പണം കൈമാറി. വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായാണ് പണം നൽകുന്നതെന്നും ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സുകുമാരൻ നായർ പറഞ്ഞു.