താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്
ചുരം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നേരത്തെ നിയന്ത്രണമുണ്ടായിരുന്നു

താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് വിലക്ക്. 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കും സ്കാനിയ ബസ്സുകള്‍ക്കുമാണ് വിലക്കേർപ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിറക്കി. മാര്‍ച്ച് 15 വരെയാണ് വിലക്ക്. ചുരം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ നേരത്തെ നിയന്ത്രണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചുരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലാണ് വലിയ വാഹനങ്ങള്‍ക്ക് പൂർണമായ വിലക്ക് ഏർപ്പെടുത്തിയത്.