നാദാപുരത്ത് യുവാവിനെ തട്ടികൊണ്ട് പോയി; സുഹൃത്തുക്കൾക്ക് മർദനം
പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെയാണ് തട്ടികൊണ്ട് പോയത്

നാദാപുരത്ത് യുവാവിനെ തട്ടികൊണ്ട് പോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെയാണ് തട്ടികൊണ്ട് പോയത്. അജ്നാസിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾക്ക് മർദനമേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.