LiveTV

Live

Kerala

സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

തിരുവനന്തപുരം കരിമഠം കോളനിയിൽ സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പാലോട് പോലീസാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി 16ന് രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്.

കഴിഞ്ഞ ആറു മാസമായി പ്രതിയായ മുകേഷ് കരിമഠം കോളനിയിൽ വാടകക്ക് താമസിക്കുകയായിരുന്നു. അയൽ വാസിയായ രാജേഷുമായി സൗഹൃദത്തിലുമായിരുന്നു. സംഭവ ദിവസം പ്രതിയും കുടുംബവും രാജേഷിന്റെ വീട്ടിൽ ഒരുമിച്ച് കൂടിയാണ് കഴിച്ചത്. വീട്ടിലേക്ക് മടങ്ങിയ മുകേഷ് ഭാര്യയോട് മോശമായി പെരുമാറി എന്ന് പറഞ്ഞു തിരികെ വന്ന് രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷിനെ കുത്തി പരിക്കേൽപ്പിക്കുകയും ഇതു തടയാൻ ശ്രമിച്ച രാജേഷിന്റെ ഭാര്യയെയും കുത്തി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലോട് പോലിസാണ് പരിക്കു പറ്റിയവരെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം പരിക്കേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.