നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ
ഇക്കാര്യം സംസ്ഥാന നേതൃത്വത്തെയും അഖിലേന്ത്യാ നേതൃത്വത്തെയും മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെയും അഖിലേന്ത്യാ നേതൃത്വത്തെയും മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. സെക്രട്ടറിയിലേറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അവര്‍.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല സമരത്തിനിറങ്ങിയത്. സമരത്തിന് പാർട്ടിയുടെ പിന്തുണയുണ്ട്. സ്റ്റാലിനെ പോലും വെല്ലുന്ന രീതിയിലാണ് ഉദ്യോഗാർത്ഥികളോട് മുഖ്യമന്ത്രി പെരുമാറുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷനായതും, ബിജെപി പുനസംഘടനയിലും പ്രതിഷേധിച്ച് പ്രവര്‍ത്തന രംഗത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് ഈ അടുത്ത കാലത്ത് ശോഭ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്.