''പൊലീസുകാരെ ക്രൂരമായി വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ എന്ത് ചെയ്യണം''; പൊലീസ് ലാത്തിച്ചാര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
പൊലീസിനെ തല്ലി കേരളത്തില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പക്ഷം

പി.എസ്.സി നിയമന വിവാദത്തില്‍ കെ.എസ്.യുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് ലാത്തിച്ചാര്‍ജിനെ ന്യായീകരിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. 'കെ.എസ്.യു ആക്രമണം ആസൂത്രിതമാണ്, പൊലീസുകാരെ ക്രൂരമായി വളഞ്ഞിട്ട് തല്ലിയാല്‍ പിന്നെ എന്ത് ചെയ്യണമെന്ന് അദ്ദേഹം ചോദിച്ചു. സമരം സര്‍ക്കാറിനെതിരെ നടക്കുന്ന ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പൊലീസിനെ തല്ലി കേരളത്തില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പക്ഷം.