LiveTV

Live

Kerala

ന്യൂനപക്ഷ വർഗീയത ഏറ്റവും വലിയ വർഗീയത: വിവാദപ്രസ്താവനയുമായി വീണ്ടും വിജയരാഘവൻ

വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ

ന്യൂനപക്ഷ വർഗീയത ഏറ്റവും വലിയ വർഗീയത: വിവാദപ്രസ്താവനയുമായി വീണ്ടും വിജയരാഘവൻ

കോഴിക്കോട്: ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.

'ഒരു വർഗീയതയ്ക്ക് വേറൊരു വർഗീയത ഉത്തരം പറയുമോ? ഞങ്ങളാ ചോദ്യം ചോദിച്ചു. ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ? ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചു കൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ കഴിയുമോ? അത് ഭൂരിപക്ഷ വർഗീയതയുടെ അക്രമ പ്രവർത്തനങ്ങളെ ന്യായീകരിക്കില്ലേ? ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ?' - എന്നായിരുന്നു വിജയരാഘവവൻ ഇന്നലെ നടത്തിയ പ്രസ്താവന.

എന്നാൽ പരാമർശം വിവാദമായതോടെ ഇന്ന് വിജയരാഘവൻ വിശദീകരണവുമായി രംഗത്തെത്തി. താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നും മാധ്യമങ്ങൾ പ്രസ്താവന വളച്ചൊടിക്കുകയുമാണ് എന്നുമാണ് അദ്ദേഹം ആരോപിച്ചത്.

'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിലപാട് അക്കാര്യത്തിൽ വ്യക്തമാണ്. മാധ്യമസുഹൃത്തുക്കൾ വാർത്തകളെ തലകീഴാക്കി നിർത്തി അവരുടെ പ്രവർത്തനം നടത്തുകയാണ്. കുറച്ചു കളവു കൊടുത്താലേ കാശു കിട്ടൂ എന്നുള്ളതു കൊണ്ട് അങ്ങനെ പ്രവർത്തിക്കുന്ന ചില മാന്യസുഹൃത്തുക്കളും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. ജനങ്ങൾക്ക് അതറിയുകയും ചെയ്യാം. ഭൂരിപക്ഷ വർഗീയത രാജ്യത്ത് അധികാരത്തിലിരിക്കുന്ന വർഗീയതയാണ്. ന്യൂനപക്ഷ വർഗീയത നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെ വർഗീയതയാണ്. അതിന്റെ ആപത്ത് എപ്പോഴും കൂടുതലല്ലേ?' - എന്നാണ് വിജയരാഘവൻ പ്രസ്താവന വിശദീകരിച്ചത്.