കോണ്ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
ചർച്ചയൊന്നും കൂടാതെ പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണ്

ഹൈക്കമാൻഡ് നിയോഗിച്ച പത്തംഗസമിതി നോക്കുകുത്തിയായെന്ന വിമർശനവുമായി കെ മുരളീധരൻ. ചർച്ചയൊന്നും കൂടാതെ പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണ്. പാർട്ടിയിൽ തന്നെ തഴയുകയാണെന്നും തീരുമാനങ്ങളെടുക്കുമ്പോൾ അഭിപ്രായം തേടാറില്ലെന്നും മുരളീധരൻ മീഡിയാ വണ്ണിന്റെ നായക തന്ത്രം പരിപാടിയിൽ പറഞ്ഞു.