LiveTV

Live

Kerala

മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കെന്ന് ചെന്നിത്തല; സമരക്കാരുമായി ചർച്ച ചെയ്താല്‍ ആരാണ് കാലുപിടിക്കേണ്ടതെന്ന് വ്യക്തമാകുമെന്ന് ഉമ്മൻചാണ്ടി

ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീണ് എല്ലാത്തിനും ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കെന്ന് ചെന്നിത്തല; സമരക്കാരുമായി ചർച്ച ചെയ്താല്‍ ആരാണ് കാലുപിടിക്കേണ്ടതെന്ന് വ്യക്തമാകുമെന്ന് ഉമ്മൻചാണ്ടി

നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് കോൺഗ്രസിന്‍റെ മറുപടി. ഉദ്യോഗാർഥികൾ പറയുന്നത് കേൾക്കാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. പി.എസ്.സി ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണം. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മൻചാണ്ടി കണ്ണൂരിൽ പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീണ് എല്ലാത്തിനും ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 4125 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണ്. ഉദ്യോഗാർഥികൾ നടത്തുന്നത് നീതിക്ക് വേണ്ടിയുള്ള സമരമാണ്. കള്ളക്കണക്കുകൾ കൊണ്ട് അതിനെ നേരിടുന്നത് ദു:ഖകരമാണ്. 5000ൽ ഏറെ അധ്യാപകർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനങ്ങൾ നൽകിയിട്ടില്ല. ഉമ്മൻചാണ്ടി അണോ ഇതിനെല്ലാം ഉത്തരവാദി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സമരക്കാരോട് ചർച്ചയില്ലാ എന്ന നിലപാട് ഏകാധിപത്യപരമാണ്. പിൻവാതിൽ നിയമനം നടത്തുന്ന സർക്കാരിന് ഓശാന പാടുകയാണ് ഡിവൈഎഫ്ഐ. ഇതേ ഡിവൈഎഫ്ഐ ആണ് മമത സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്..

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ മു​ട്ടി​ലി​ഴ​യേ​ണ്ട​ത് മ​റ്റാ​രു​മ​ല്ല ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താ​നാ​ണ് ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഏ​റ്റു​പ‍​റ​യ​ണം. എ​ങ്കി​ൽ അ​വ​രോ​ട് അ​ൽ​പ​മെ​ങ്കി​ലും നീ​തി പു​ല​ർ​ത്തി​യെ​ന്ന് പ​റ​യാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യാ​ൻ പ്ര​തി​പ​ക്ഷം കു​ത്സി​ത ശ്ര​മം ന​ട​ത്തു​ക​യാ​ണ്. സ​മ​ര​ത്തെ മു​ൻ മു​ഖ്യ​മ​ന്ത്രി ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് അ​സാ​ധാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ലാ​ഹ​ര​ണ​പ്പെ​ട്ട റാ​ങ്ക് ലി​സ്റ്റ് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ഏ​തെ​ങ്കി​ലും നി​യ​മ​വും സാ​ധ്യ​ത‍​യും നാ​ട്ടി​ലു​ണ്ടോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ഇ​തൊ​ന്നും അ​റി​യാ​ത്ത​വ​ര​ല്ല നാ​ട് ഭ​രി​ച്ച മു​ൻ​മു​ഖ്യ​മ​ന്ത്രി​യും കൂ​ട്ട​രും. യു​വ​ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് രാ​ഷ്ട്രീ​യ​നേ​ട്ടം കൊ​യ്യാ​മോ​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ നോ​ക്കു​ന്ന​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ട് സ​ർ​ക്കാ​രി​ന് അ​നു​ക​മ്പ മാ​ത്ര​മേ​യു​ള്ളു. ചെ​യ്യാ​ൻ ക​ഴി​യാ​വു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ചെ​യ്യു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ സ​മീ​പ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പിഎസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാല് വര്‍ഷം ഏഴ് മാസ കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പൊലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ഇതു തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും. 2016-20 കാലയളവില്‍ എല്‍ഡി ക്ലാര്‍ക്ക് 19120 നിയമനങ്ങള്‍ നല്‍കി. 2011-16 കാലയളവില്‍ ഇത് 17711 മാത്രമായിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഈ സര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാരിന്‍റെ കാലത്ത് 157909 നിയമന ശുപാര്‍ശകളാണ് പി.എസ്.സി നല്‍കിയിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് കണക്ക് പരിശോധിച്ചാലും കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നിയമനവും തസ്തിക സൃഷ്ടിക്കലും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.