LiveTV

Live

Kerala

താത്കാലികക്കാരെ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തും-മുഖ്യമന്ത്രി

നി​യ​മ​ന​ങ്ങ​ൾ പി​.എ​സ്‌​.സി​ക്ക് വി​ടാ​ത്ത ഇ​ട​ങ്ങ​ളി​ലെ താ​ൽ​ക്കാ​ലി​ക​ക്കാ​രെ​യാ​ണ് സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത്

താത്കാലികക്കാരെ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തും-മുഖ്യമന്ത്രി

താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കു​ന്ന​ത് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന​വ​ർ​ക്ക് ആ​യു​ധം ന​ൽ​കേ​ണ്ടെ​ന്നു ക​രു​തി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​യാ​ൽ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ താ​ൽ​ക്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മ​ന​ങ്ങ​ൾ പി​.എ​സ്‌​.സി​ക്ക് വി​ടാ​ത്ത ഇ​ട​ങ്ങ​ളി​ലെ താ​ൽ​ക്കാ​ലി​ക​ക്കാ​രെ​യാ​ണ് സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത്. പ​ല​സ്ഥാ​പ​ന​ങ്ങ​ളും കൃ​ത്യ​ത​യോ​ടെ പ​രീ​ക്ഷ​യും മ​റ്റും ന​ട​ത്തി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രി​ൽ 20 വ​ർ​ഷ​മാ​യി താ​ൽ​ക്കാ​ലി​ക്കാ​രാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ണ്ട്. മാ​നു​ഷി​ക പ​രി​ഗ​ണ​ന വ​ച്ചാ​ണ് സ്ഥി​ര​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്‌നങ്ങളെ ഉണ്ടാകൂ, അര്‍ഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സര്‍ക്കാരും എല്‍.ഡി.എഫും കാണുന്നത്. ജനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങള്‍ എല്‍.ഡി.എഫിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.