LiveTV

Live

Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ച് വിടും

ജുഡീഷ്യൽ കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചാണ് ഉദ്യോഗസ്ഥരെ പിരിച്ച് വിടുന്നത്

നെടുങ്കണ്ടം കസ്റ്റഡി മരണം; കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ച് വിടും

ഇടുക്കി നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ പിരിച്ച് വിടും. ജുഡീഷ്യൽ കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ അംഗീകരിച്ചാണ് പിരിച്ച് വിടുന്നത്. നാരായണക്കുറുപ്പ് കമ്മീഷന്റെ മറ്റ് കണ്ടെത്തലുകളും ശുപാർശകളും അംഗീകരിക്കാനും തീരുമാനിച്ചു. രാജ്കുമാറിന്റെ മരണത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തിയിരിന്നു.