കൂത്തുപറമ്പിൽ യുവാവിനെ കുത്തിക്കൊന്നു
ചെറുവാഞ്ചേരി ചീരാറ്റ പാട്യം നഗറിൽ സജീവന് (37) ആണ് കൊല്ലപ്പെട്ടത്.

കണ്ണൂർ കൂത്തുപറമ്പിൽ യുവാവിനെ കുത്തിക്കൊന്നു. ചെറുവാഞ്ചേരി ചീരാറ്റ പാട്യം നഗറിൽ സജീവന് (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുമായുണ്ടായ വാക്ക് തർക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പാട്യം നഗർ സ്വദേശി ശ്രീജേഷ് പൊലീസ് കസ്റ്റഡിയിലാണ്. സജീവന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.