LiveTV

Live

Kerala

കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പില്‍

തന്നെ അനുകൂലിക്കുന്നവരുടെ യോഗങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത് ഉടൻ പാർട്ടി പ്രഖ്യാപിക്കാനാണ് മാണി സി. കാപ്പന്‍റെ തീരുമാനം

കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പില്‍

യു.ഡി.എഫിനൊപ്പം എത്തിയ മാണി സി.കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. തന്നെ അനുകൂലിക്കുന്നവരുടെ യോഗങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത് ഉടൻ പാർട്ടി പ്രഖ്യാപിക്കാനാണ് മാണി സി. കാപ്പന്‍റെ തീരുമാനം .

എൻ.സി.പിയിലെ ഒരു വിഭാഗത്തെയും തന്നെ അനുകൂലിക്കുന്നവരുടെയും യോഗങ്ങൾ എത്രയും വേഗം വിവിധ ജില്ലകളിൽ വിളിച്ചു ചെറുക്കാനാണ് മാണി സി. കാപ്പന്‍റെ തീരുമാനം . എൻ.സി.പി കേരള ഘടകം എന്ന നിലയിലുള്ള പേരിനോട് ചേർത്ത് വയ്ക്കുന്ന പേര് വേണമെന്നാണ് അനുകൂലികളുടെ നിർദേശം . പാർട്ടിയുടെ ഭരണഘടന രജിസ്ട്രേഷൻ സംബന്ധിച്ച നിയമോപദേശങ്ങൾ തേടി കഴിഞ്ഞു . ഈ മാസം ഒടുവിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനാണ് മാണി സി കാപ്പന്‍റെ തീരുമാനം . ചിഹ്നവും പതാകയും സംബന്ധിച്ച് വരും ദിവസങ്ങളിലെ ചർച്ചകളിൽ തീരുമാനം ഉണ്ടാകും .എൻ.സി.പി കേരളത്തിൽ വഹിച്ചിരുന്ന ബോർഡ് കോർപറേഷൻ പദവികൾ ഉടൻ രാജി വയ്ക്കും.

സംസ്ഥാന നേതാക്കളായ സലിം പി.മാത്യു , സുൾഫിക്കർ മയൂരി , ബാബു കാർത്തികേയൻ തുടങ്ങിയ സംസ്ഥാന നേതാക്കളും കോട്ടയം ജില്ലാ പ്രസിഡന്‍റ് സാജു എം. ഫിലിപ്പ് അടക്കമുള്ള വിവിധ ജില്ലാ നേതാക്കളും ഒപ്പുവെച്ച രാജിക്കത്ത് ദേശീയ അധ്യക്ഷൻ ശരത് പവാറിന് കൈമാറി . എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനെ തന്‍റെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമവും കാപ്പൻ നടത്തിവരികയാണ്.