കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ
1850 പേരെ സ്ഥിരപ്പെടുത്താനായിരുന്നു സർക്കാർ നീക്കം

കേരള ബാങ്കിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. 1850 പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള ബാങ്ക് സിഇഒ സഹകരണ വകുപ്പിന് കത്ത് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥി ഫയൽ ചെയ്ത ഹർജിയിലാണ് കോടതിയുടെ നടപടി. ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജിക്കാരൻ ഇത് സംബന്ധിച്ച കത്തിടപാടുകൾ ഹാജരാക്കിയതിനെ തുടർന്നാണ് നിയമനം കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ വിശദമായ വാദം പിന്നീട് നടക്കും.