LiveTV

Live

Kerala

'മരിക്കും മുമ്പ് ഒന്ന് കാണണമെന്നുണ്ട്', ഏറെ വൈകിയും കാത്തിരുന്നു; പക്ഷെ ബെര്‍ലിനെ കാണാന്‍ പിണറായി വന്നില്ല

രാവിലെ മുഖ്യമന്ത്രിയുടെ പെരളശേരിയിലെ ആദ്യ പരിപാടി മുതല്‍ രാത്രി കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു പോകും വരെ ബെര്‍ലിന്‍ കാത്തിരുന്നു. പക്ഷെ പിണറായി വന്നില്ല

'മരിക്കും മുമ്പ് ഒന്ന് കാണണമെന്നുണ്ട്',  ഏറെ വൈകിയും കാത്തിരുന്നു; പക്ഷെ  ബെര്‍ലിനെ കാണാന്‍ പിണറായി വന്നില്ല

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് മാപ്പ് പറയാന്‍ കാത്തിരുന്ന ബെര്‍ലിന്‍ കുഞ്ഞനന്തന് നിരാശ. എങ്കിലും മരിക്കും മുമ്പ് ആഗ്രഹം നടക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം കണ്ണൂരിലെ വീട്ടില്‍ കഴിയുന്നത്. വൈരുദ്ധ്യത്മക ഭൌതിക വാദത്തെക്കുറിച്ചുളള എം.വി ഗോവിന്ദന്‍റെ പ്രതികരണം തെറ്റായിപ്പോയെന്നാണ് ബെര്‍ലിന്‍റെ അഭിപ്രായം. പൊറുക്കാനാവാത്ത തെറ്റുകളൊന്നും പിണറായിയോട് ചെയ്തിട്ടില്ലന്നാണ് ബെര്‍ലിന്‍റെ വിശ്വാസം.

അതുകൊണ്ട് തന്നെ ഇന്നലെ രാത്രി വൈകുവോളം ബെര്‍ലിന്‍ പിണറായിയെ കാത്തിരുന്നു. നേരില്‍ കാണണമെന്ന് ബര്‍ലിന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷം ഇതാദ്യമായായിരുന്നു ഇന്നലെ പിണറായി വിജയന്‍ നാട്ടിലെത്തിയത്. രാവിലെ മുഖ്യമന്ത്രിയുടെ പെരളശേരിയിലെ ആദ്യ പരിപാടി മുതല്‍ രാത്രി കാസര്‍കോട് നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചു പോകും വരെ ബെര്‍ലിന്‍ കാത്തിരുന്നു. പക്ഷെ പിണറായി വന്നില്ല

ഇതിനിടയിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട സൈദ്ധാന്തിക ചര്‍ച്ചകള്‍ക്ക് ബെര്‍ലിന്‍ കാത് കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് വൈരുദ്ധ്യത്മക ഭൌതിക വാദത്തെക്കുറിച്ചുളള എം.വി ഗോവിന്ദന്‍റെ പ്രസ്താവനയെയാണ് പാര്‍ട്ടിയുടെ ഈ പഴയ സൈദ്ധന്തികന്‍ ശക്തമായി എതിര്‍ക്കുന്നത്. എന്തായാലും നാറാത്തെ വീട്ടില്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ കാത്തിരിക്കുകയാണ്. താന്‍ മരിക്കും മുമ്പ് പിണറായി വിജയന്‍ ഈ വീട്ടിലെത്തുമെന്ന പ്രതീക്ഷയില്‍.