ആദിവാസികളെ രണ്ടാം നിര പൗരന്മാരാക്കുകായാണ് സര്‍ക്കാരുകളെന്ന് സി. കെ ജാനു
ആദിവാസി ക്ഷേമം പറഞ്ഞ് വോട്ടുതേടുന്നവർ അവരെ വഞ്ചിയ്ക്കുന്നത് തുടരുകയാണ്. തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി നിൽക്കാനാണ് നിലവിലെ തീരുമാനമെന്നും സി.കെ. ജാനു

ആദിവാസികളെ രണ്ടാംനിര പൗരന്മാരാക്കി മാറ്റുകയാണ് സർക്കാറുകൾ ചെയ്യുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനു. ആദിവാസി ക്ഷേമം പറഞ്ഞ് വോട്ടുതേടുന്നവർ അവരെ വഞ്ചിയ്ക്കുന്നത് തുടരുകയാണ്. തെരഞ്ഞെടുപ്പിൽ സ്വതന്ത്രമായി നിൽക്കാനാണ് നിലവിലെ തീരുമാനമെന്നും സി.കെ. ജാനു പറഞ്ഞു. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഭൂരഹിതർ ഇപ്പോഴും ഏറെയുണ്ട്.
ഹെക്ടർ കണക്കിന് ഭൂമി വെറുതെ കിടക്കുമ്പോഴാണ് ഈ അവസ്ഥ. അവകാശപ്പെട്ട ഭൂമിയ്ക്കായി പോരാട്ടം തുടരണം. തെരഞ്ഞെടുപ്പലെടുക്കേണ്ട നിലപാടുകൾ സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്. സ്വതന്ത്രമായി നിൽക്കുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ ആരുമായും ചർച്ചകൾ നടത്താം. തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുന്ന കാര്യത്തിൽ ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കുമെന്നും സി.കെ. ജാനു പറഞ്ഞു.