ചാരിറ്റിയുടെ പേരിൽ തട്ടിപ്പെന്ന്; ഫിറോസ് കുന്നംപറമ്പിലിനെതിരെ പരാതി
ഓൺലൈൻ വഴി കാരുണ്യപ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമ്പത്തിക ക്രമക്കേട് പരാതിയുമായി ദമ്പതികൾ.
ഓൺലൈൻ വഴി കാരുണ്യപ്രവർത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമ്പത്തിക ക്രമക്കേട് പരാതിയുമായി ദമ്പതികൾ. വയനാട് തോണിച്ചാലിലെ എം.ജെ. സഞ്ജയ് ആണ് പരാതിക്കാരൻ. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചു.
സഞ്ജയ്യുടെ രണ്ട് വയസ് പ്രായമുള്ള മകന്റെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു പണപ്പിരിവ് നടത്തിയത്. ഈ പണം മുഴുവനായി ചികിത്സയ്ക്കു നൽകിയെന്നാണ് ഫിറോസ് പറയുന്നത്. എന്നാൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന ചെക്കുകൾ ഒപ്പിട്ടു വാങ്ങി, ഫിറോസിന്റെ ആളുകളാണ് ബാക്കി പണമെടുത്തതെന്നും ഇക്കാര്യം ചോദിച്ചപ്പോൾ വധഭീഷണി മുഴക്കിയെന്നും സഞ്ജയ് നൽകിയ പരാതിയിൽ പറയുന്നു.
കുട്ടിയുടെ ചികിത്സ പൂര്‍ത്തീകരിക്കുന്നതിന് മുമ്പെ അക്കൗണ്ടിലുള്ള ബാക്കി തുക ഫിറോസിന്റെ ആളുകള്‍ കൈക്കലാക്കുകയായിരുന്നുവെന്ന് പൊതുപ്രവർത്തകൻ ഹക്കീം ആരോപിച്ചു. എന്നാൽ കൃത്യമായ കണക്കുകൾ ഇതിനുണ്ടെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ദമ്പതികള്‍ കലക്ടർക്കും ജില്ലാ പൊലീസ് ചീഫിനും ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
Watch Video story;