LiveTV

Live

Kerala

മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പ്കേടൊന്നും പോരാ; വി.ആര്‍ അനൂപ്

അയാൾ അയാളുടെ പഴയ പ്രസ്താവനകൾ തള്ളിപ്പറഞ്ഞിട്ടില്ല

മേജര്‍ രവിയെ ആഘോഷിക്കാന്‍ ചില്ലറ ഉളുപ്പ്കേടൊന്നും പോരാ; വി.ആര്‍ അനൂപ്

മേജര്‍ രവിയെപ്പോലെ വര്‍ഗീയ വിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നുവെന്നത് തന്നെ കുഴപ്പമാണെന്ന് കോണ്‍ഗ്രസ് അനുഭാവിയും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വി.ആര്‍ അനൂപ്. അയാൾ അയാളുടെ പഴയ പ്രസ്താവനകൾ തള്ളിപ്പറഞ്ഞിട്ടില്ല. നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അനൂപിന്‍റെ കുറിപ്പില്‍ പറയുന്നു.

ബി.ജെ.പി അനുഭാവി കൂടിയായ സംവിധായകന്‍ മേജര്‍ രവി കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തിരുന്നു. തൃപ്പൂണിത്തുറയില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.

'മേജർ രവി ബി.ജെ.പി അംഗമായിരുന്നില്ല, ഒരു വിമുക്ത ഭടൻ മാത്രം'; സന്ദീപ് വാര്യര്‍
Also Read

'മേജർ രവി ബി.ജെ.പി അംഗമായിരുന്നില്ല, ഒരു വിമുക്ത ഭടൻ മാത്രം'; സന്ദീപ് വാര്യര്‍

അനൂപിന്‍റെ കുറിപ്പ്

മേജർ രവി കോൺഗ്രസിൽ വന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചാൽ, ഏറ്റവും വർഗീയ വിഷം വമിച്ച പ്രസ്താവനകൾ നടത്തിയ ഒരാൾ അതൊന്നും ഒരു വാക്ക് പോലും തള്ളിപ്പറയാതെ കോൺഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നു എന്നിടത്ത് തന്നെയാണ് കുഴപ്പം. അയാൾ അയാളുടെ പഴയ പ്രസ്താവനകൾ തള്ളിപ്പറഞ്ഞിട്ടില്ലാ. നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലാ. കോൺഗ്രസ് ഇനിയും അയാൾ ഉദ്ദേശിക്കുന്ന തരത്തിലേക്ക് നന്നാവാൻ ഉണ്ട് എന്ന് ആണ് ഇപ്പോഴുംഅയാൾ പറയുന്നത്, എന്നാലെ കോൺഗ്രസിൽ അംഗത്വം സ്വീകരിക്കൂ എന്നും അയാൾ പറയുന്നു. എന്നിട്ടും അയാളെയൊക്കെ ആഘോഷിക്കണമെങ്കിൽ ,ചില്ലറ ഉളുപ്പ്കേടൊന്നും പോരാ.