LiveTV

Live

Kerala

ദേശീയ നേതൃത്വം കൈവിട്ടു? പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി മാണി സി കാപ്പൻ

പാല സീറ്റിന്റെ കാര്യത്തിൽ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയിൽ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം

ദേശീയ നേതൃത്വം കൈവിട്ടു? പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി മാണി സി കാപ്പൻ

മുന്നണി മാറ്റത്തിൽ നിന്ന് ദേശീയ നേതൃത്വം പിന്നോട്ട് പോയതോടെ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി മാണി സി കാപ്പൻ. 6 ജില്ലാ കമ്മറ്റികളും 20 നിർവാഹക സമിതി അംഗങ്ങളും ഒപ്പമുണ്ടെന്നാണ് കാപ്പൻ വിഭാഗത്തിന്റെ അവകാശവാദം. മാണി സി കാപ്പൻ നാളെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും.

പാല സീറ്റിന്റെ കാര്യത്തിൽ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയിൽ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. പാല സീറ്റ് എൻസിപിക്ക് നൽകില്ലെന്ന ഇടത് നിലപാടിൽ പ്രതിഷേധിച്ച് മാണി സി കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. ഇതിനായി കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കും. നിലവിൽ ആറ് ജില്ലാ കമ്മിറ്റികളുടെയും 20 നിർവാഹക സമിതി അംഗങ്ങളുടെയും പിന്തുണ ഉണ്ടെന്നാണ് കാപ്പൻ വിഭാഗം അവകാശപ്പെടുന്നത്.

ഇന്ന് രാവിലെയോടെ കാപ്പൻ കൊച്ചിയിലെത്തും. നാളെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലേക്കെത്തുമ്പോൾ മാണി സി കാപ്പനും ജാഥയിൽ പങ്കെടുക്കും. ഇതിന് ശേഷമാകും പാർട്ടി രൂപീകരണവുമായി മുന്നോട്ട് പോകുക.