LiveTV

Live

Kerala

സംസ്ഥാനത്ത് പുതിയ മതവുമായി ദലിത് തന്ത്രി ബിജു നാരായണ ശര്‍മ്മ; പ്രഖ്യാപനം ഫെബ്രുവരി 14ന്

ഹിന്ദുത്വം ബ്രാഹ്​മണ മേധാവിത്വമാണെന്നും സവർണർക്കാണ്​ പ്രാധാന്യമെന്നും അതിനാലാണ്​ ആദിമാർഗ മലവാരമെന്ന പുതിയ മതമുണ്ടാക്കിയതെന്നും ബിജു നാരായണ ശർമ്മ മലപ്പുറത്ത്​ പറഞ്ഞു

സംസ്ഥാനത്ത് പുതിയ മതവുമായി ദലിത് തന്ത്രി ബിജു നാരായണ ശര്‍മ്മ; പ്രഖ്യാപനം ഫെബ്രുവരി 14ന്

ദലിത്​ തന്ത്രിയായ ബിജു നാരായണ ശർമ്മയെന്ന മഹാ ചണ്ഡാള ബാബ ഹിന്ദുമതം ഉപേക്ഷിച്ച്​ പുതിയ മതമുണ്ടാക്കുന്നു. ഹിന്ദുത്വം ബ്രാഹ്​മണ മേധാവിത്വമാണെന്നും സവർണർക്കാണ്​ പ്രാധാന്യമെന്നും അതിനാലാണ്​ ആദിമാർഗ മലവാരമെന്ന പുതിയ മതമുണ്ടാക്കിയതെന്നും ബിജു നാരായണ ശർമ്മ മലപ്പുറത്ത്​ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 50ഓളം കുടുംബങ്ങളെ ചേർത്ത്​ ഞായറാഴ്​ച(ഫെബ്രുവരി 14ന്) വൈകീട്ട്​ മേലാറ്റൂരിലെ മാതൃക്കുളം ധർമ രക്ഷാ ആശ്രമത്തിൽ പുതിയ ആശയത്തിന്​ തുടക്കമാകും.

2013ൽ കേരളത്തിലെ ആദ്യത്തെ ദലിത്​ വിഭാഗത്തിൽ നിന്നുമുളള തന്ത്രിവര്യനായി പ്രഖ്യാപിച്ചിരുന്നത്​ തന്നെയാണെന്നും ഇദ്ദേഹം അവകാശപ്പെട്ടു. പൂർവികർ പിൻപറ്റിയ ആചാര വിശ്വാസങ്ങൾക്കൊപ്പം കാലോചിതമായ ജീവിത നിയമങ്ങൾ കൂടി ചേർത്ത്​ നല്ല പഠിപ്പ്​ എന്ന വേദഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്​. വാർത്താസമ്മേളനത്തിൽ ആശ്രമം പ്രസിഡന്റ്​ അമൃത, വൈസ്​ പ്രസിഡന്റ്​ റിജുരാജ്​, രൂ​പേഷ് ​ എന്നിവരും സംബന്ധിച്ചു.