LiveTV

Live

Kerala

എൻ.സി.പി തർക്കം: എ.കെ ശശീന്ദ്രനെ കൂടി ഡൽഹിക്ക് വിളിപ്പിക്കും

പാല വേണമെന്ന് ഉറച്ച് കാപ്പൻ; ഇടതിനൊപ്പം തന്നെ നിൽക്കാൻ എ.കെ ശശീന്ദ്രൻ

എൻ.സി.പി തർക്കം: എ.കെ ശശീന്ദ്രനെ കൂടി ഡൽഹിക്ക് വിളിപ്പിക്കും

എന്‍.സി.പി ഇടത് മുന്നണി വിടുന്ന കാര്യത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കില്ല. എ.കെ ശശീന്ദ്രനെ കൂടി ഡൽഹിക്ക് വിളിപ്പിക്കും. ശശീന്ദ്രന്റെ കൂടി നിലപാട് അറിയണമെന്ന് ശരദ് പവാർ അറിയിച്ചിരിക്കുന്നത്. താൻ എൽ.ഡി.എഫിന്റെ ഭാഗം തന്നെയാണ്. എൽ.ഡി.എഫിൽ ഉറച്ച് നിൽക്കുമെന്നും എ. കെ ശശീന്ദ്രന്‍ പറഞ്ഞു. തീരുമാനം വരട്ടെ, എന്നിട്ട് പ്രതികരിക്കാമെന്നും ശശീന്ദ്രൻ വിഭാഗം കാപ്പൻ വിഭാഗം എന്ന രണ്ടു ചേരി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നിയുമായി യോജിച്ച് പോകണമോ വേണ്ടയോ എന്ന കാര്യത്തില്‍ എന്‍.സി.പിയുടെ തീരുമാനം ദേശീയ നേതൃത്വം തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രതീക്ഷ. ദേശീയ അധ്യക്ഷൻ ശരത് പവാറുമായും ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായും സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും തീരുമാനം. മുന്നണി മാറിയാലും ഇല്ലെങ്കിലും എൻ.സി.പിയിൽ പിളർപ്പ് ഉറപ്പാണ്. പാലയിലുറച്ച് നിൽക്കുകയാണെന്ന് മാണി. സി കാപ്പനും ഇടത് മുന്നണിയിൽ ഉറച്ച് നിൽക്കുകയാണ് വേണ്ടതെന്ന് എ.കെ ശശീന്ദ്രനും നിലപാട് കടുപ്പിച്ചിരിക്കെയാണ്.

പ്രഖ്യാപനം എന്തായാലും എൻ.സി.പി പിളര്‍ന്നേക്കും. മുന്നണി വിടാൻ ദേശീയ നേതൃത്വം തീരുമാനിച്ചാൽ മന്ത്രി എ.കെ ശശീന്ദ്രനും കൂട്ടരും പാര്‍ട്ടി വിട്ടേക്കും. പാല സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് മുന്നണിയിൽ തുടരാനാണ് നേതൃത്വം തീരുമാനിക്കുന്നതെങ്കിൽ മാണി സി. കാപ്പനും കൂട്ടരും മുന്നണി വിടും.

കൈപ്പത്തി ചിഹ്നത്തിൽ പാലയിൽ മത്സരിക്കാൻ യു.ഡി.എഫ് കാപ്പനെ ക്ഷണിച്ചിട്ടുമുണ്ട്. ദേശീയ അധ്യക്ഷൻ ശരത് പവാറുമായി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനുമൊത്ത് കൂടിക്കാഴ്ച നടത്തിയ ശേഷവും പാല സീറ്റിൽ മത്സരിക്കുമെന്ന് ആവർത്തിക്കുകയായിരുന്നു മാണി സി. കാപ്പൻ ചെയ്തത്.