കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവെന്ന് എം.എം മണി
"കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല."

മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് മന്ത്രി എം.എം മണി. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"സി പി എം നേതാക്കൾ കഷ്ടപ്പെട്ട് ആണ് കാപ്പനെ പാലയിൽ ജയിപ്പിച്ചത്.കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല." - അദ്ദേഹം പറഞ്ഞു
പിഎസ്സി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കും. വഴി വിട്ട് സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.