LiveTV

Live

Kerala

ഇന്നും കൂട്ടി; പെട്രോൾ വില 90 കടന്നു

കഴിഞ്ഞ എട്ടു മാസത്തിനിടെ 17രൂപയിലധികമാണ് എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ വർധനവ് നടത്തിയത്

ഇന്നും കൂട്ടി; പെട്രോൾ വില 90 കടന്നു

സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് കൂട്ടിയത്. നാലു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് ഒരു രൂപ 31 പൈസയും പെട്രോളിന് ഒരു രൂപ 19 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.27 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയായി.

കഴിഞ്ഞ എട്ടു മാസത്തിനിടെ 17രൂപയിലധികമാണ് എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ വർധനവ് നടത്തിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്.